കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിനു പുറമെയുള്ള എല്ലാ പാചകവാതകങ്ങളുടെയും ഫില്ലിംഗ് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളോടു നിര്‍ദേശിച്ചത് ഹോട്ടല്‍ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ).
കൊമേഴ്സ്യല്‍ ഗ്യാസ് ഉപയോഗിച്ചാണു കേരളത്തിലെ റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ത്തന്നെ പാചകവാതകത്തിനു ക്ഷാമമുണ്ട്. എണ്ണക്കമ്പനികള്‍ ഫില്ലിംഗുകൂടി നിര്‍ത്തിയാല്‍ ഗ്യാസ് ലഭ്യമാകാതെ ഹോട്ടല്‍ മേഖല അടച്ചിടേണ്ടിവരും.
കേന്ദ്രസര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഗ്യാസിന്റെ ഫില്ലിംഗ് പുനരാരംഭിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു അടിയന്തര നിര്‍ദേശം നല്‍കണമെന്നും കെഎച്ച്ആര്‍എ പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും ആവശ്യപ്പെട്ടു.